By Veena Viswan.18 01 2021
നന്ദിഗ്രാം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഭാഗ്യ സ്ഥലമായ നന്ദിഗ്രാമില്‍ നിന്നു ജനവിധി നേടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഭവാനിപുര്‍ ഉള്‍പ്പെടെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മമത മത്സരിക്കും.
ബിജെപിയിലേക്ക് കൂറുമാറിയ വിമതനേതാവ് സുവേന്ദു അധികാരിയാണ് നന്ദ്രിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്.
പാര്‍ട്ടിയിലെ ജനകീയ നേതാവ് ബിജെപിയിലേക്ക് ചേര്‍ന്നതിന് മറുപടിയാണ് നന്ദിഗ്രാമില്ഡ മത്സരിക്കാനുള്ള മമതയുടെ തീരുമെന്നാണ് കരുതുന്നത്.
2011ലെ തിരഞ്ഞെടുപ്പില്‍ മമത അധികാരം ഉറപ്പിച്ചത്, നന്ദിഗ്രാമിലെ കര്‍ഷക സമരങ്ങളെ പിന്തുണച്ച കാരണത്താലാണ്.