നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

By uthara.08 11 2018

imran-azhar


കൊൽക്കത്ത : രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ട് നിരോധനം എന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു .സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധനം 'ഇരുണ്ട ദിവസം' ആണ് എന്നും മമതാ ബാനർജിഅഭിപ്രായപ്പെട്ടു .കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെ ചെറുക്കുന്നതിന് വേണ്ടി അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്ക് നിരോധിച്ചിട്ട് രണ്ടു വർഷം തികയുന്ന വേളയിലാണ് മമതാ ബാനർജി ഇക്കാര്യം വ്യക്തമാക്കിയത് .

OTHER SECTIONS