കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പക്ഷപാതപരമായ സമീപനം മമത ബാനര്‍ജി

By Swathi.23 01 2022

imran-azhar

 

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കവെ കേന്ദ്രസര്‍ക്കാരിനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരെ മമതയുടെ ഈ വിമര്‍ശനം.

 

വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പക്ഷപാതപരമായ സമീപനം ഉണ്ടെന്ന് മമത ആരോപിച്ചു. 'എന്തുകൊണ്ടാണ് ബംഗാളിനോട് ഇത്ര അലര്‍ജിയെന്നും നിങ്ങള്‍ ബംഗാള്‍ ടാബ്ലോ നിരസിച്ചു. ഞങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് നിങ്ങള്‍ (ഡല്‍ഹിയില്‍) നേതാജിയുടെ പ്രതിമ നിര്‍മ്മിക്കുന്നത്,' മമത പറഞ്ഞു.

 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സംസ്ഥാനത്തിന്റെ പങ്കില്‍ അഭിമാനമുണ്ടെന്നും ബംഗാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ഈ വസ്തുതയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മമത ബാനര്‍ജി വേദിയില്‍ പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമായി അനുസ്മരിക്കാന്‍ ബാനര്‍ജി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

 

 

 

 

OTHER SECTIONS