'മാമ്പഴക്കാലം' രജിസ്‌ട്രേഷൻ ആരംഭിച്ചു

By Sooraj Surendran .17 05 2019

imran-azhar

 

 

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല കൂട്ടായ്മയായ 'മാമ്പഴക്കാലത്തിൽ'പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മേയ് 19 മുതൽ 28 വരെയാണ് പരിപാടി. ഭാഷ, സാഹിത്യം, നൃത്തം, നാടകം, സംഗീതം, ചിത്രകല, തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടാകും. 5 മുതൽ 10 ആം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. രാവിലെ 9 മണി മുതൽ ക്ലാസുകൾ ആരംഭിക്കും. വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2311842 എന്ന നമ്പറിൽ ബന്ധപ്പെടുക.

OTHER SECTIONS