By സൂരജ് സുരേന്ദ്രന്.10 01 2022
കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയർപ്പിച്ച് മമ്മൂട്ടി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവച്ച് ഐകദാർഢ്യം പ്രഖ്യാപിച്ചത്.
മലയാള സിനിമ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, ആഷിഖ് അബു, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ആര്യ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയവർ നദിക്ക് പിന്തുണയുമായി രംഗത്തെത്തി.
സംഭവത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായ സാഹചര്യത്തില്‍ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി രംഗത്തെത്തിയിരിന്നു.
കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും നടി പറയുന്നു.
കൂടെ നില്ക്കുന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.