ബി ജെ പിക്ക് അന്ത്യത്തിന്റെ തുടക്കം: മമതാ ബാനര്‍ജി

By Amritha AU.14 Mar, 2018

imran-azhar

 

ന്യൂഡല്‍ഹി: അന്ത്യത്തിന്റെ തുടക്കമാണിതെന്നാണ് ബിജെപിയെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ട്വിറ്ററീലൂടെയാണ് മായാവതി പരിഹസിച്ചത്.

അതേസമയം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ മായാവതിയെയും അഖിലേഷ് യാദവിനെയും അവര്‍ അഭിനന്ദിച്ചു.
ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി എസ് പി സഖ്യം വിജയിച്ചതിലുള്ള സന്തോഷവും അവര്‍ പങ്കുവച്ചു. ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയം എന്നാണ് അതേക്കുറിച്ച് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ലീഡ് നില.

 

Great victory. Congratulations to Mayawati Ji and @yadavakhilesh Ji for #UPByPolls The beginning of the end has started

— Mamata Banerjee (@MamataOfficial) March 14, 2018 ">

 

OTHER SECTIONS