നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി ആശങ്കയോടെ കവിത പങ്കുവെച്ച് മമത

By online desk .27 02 2020

imran-azhar

 

ഡല്‍ഹി: വളരെ സമാധാനപൂർണ്ണമായി പോയിരുന്ന ഒരു ഒരു നഗരം വലിയ കലാപത്തിലേക്ക് നീങ്ങുന്നതില്‍ ആശങ്കയോടെ കവിത പങ്കുവെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'നരകം' എന്ന പേരുള്ള കവിതയാണ് മമത ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി' എന്നാണ് കവിതയില്‍ അവര്‍ കുറിക്കുന്നത്.

 

' നാം എവിടെയാണ്
നാം എങ്ങോട്ടാണ് പോകുന്നത്
സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്ക്
ഒരുപാട് ജീവനുകള്‍ നഷ്ടമായി
ഇനി തിരിച്ച് കിട്ടില്ല.

ഒരുപാട് രക്തം ചൊരിഞ്ഞു
ഒരുപാട് മരണങ്ങള്‍
കോപം തീ പോലെ കത്തുന്നു
നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി ' - മമത കുറിക്കുന്നു.

HELL


നേരത്തെ സമാധാനം നിലനിര്‍ത്താന്‍ മമത ബാനര്‍ജി ചൊവ്വാഴ്ച ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും വിഷയം കൂടുതൽ വഷളാകുകയാണ് കലാപം നാലാം ദിവസത്തിലേക്ക് കടക്കുബോൾ മരണസംഖ്യ 28 ആയി ഉയർന്നു കൂടാതെ 200 ഓളം പേർക്ക് പരിക്കുകളും ഉണ്ട്


OTHER SECTIONS