ഇന്ത്യൻ റെയിൽവേക്കെതിരെ രൂക്ഷ വിമർശനവുമായി മമത .. മഹാരാഷ്ട്രയിൽ നിന്ന് ബംഗാളിലേക്ക് കോവിഡ് പരത്തുന്നു

By online desk .27 05 2020

imran-azhar


കൊൽക്കത്ത:ഇന്ത്യൻ റെയിൽവേക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി. സംസ്ഥാനങ്ങളെ മുൻകൂട്ടി വിവരങ്ങൾ അറിയിക്കാതെ പ്രത്യേക തീവണ്ടികൾ ബംഗാളിലേക്ക് അയയ്ക്കുന്നതിത്തിലാണ് മമത രോഷം പ്രകടിപ്പിച്ചത് വൈറസ് വ്യാപനം തടയുന്നതിനായുള്ള സംസ്ഥാനസർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാവുമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത് .

 

 

രണ്ട് സംസ്ഥാനങ്ങളുടെയും കാര്യത്തിൽ രാഷ്ട്രീയക്കളിയാണ് നടക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 225 തീവണ്ടികൾ പശ്ചിമ ബംഗാളിലേക്ക് വരാനിരിക്കെയാണ് മമതയുടെ വിമർശം. 41 തീവണ്ടികൾ എത്തുന്നത് കൊറോണ വൈറസ് ബാധ രൂക്ഷമായ മഹാരാഷ്ട്രയിൽനിന്നാണ്.

OTHER SECTIONS