കാമുകിയുടെ ജീവിതം തകര്‍ത്തതിന്റെ പക: ലാപ്പ്‌ടോപ്പ് മോഷ്ടാവ് പിടിയില്‍

By Veena Viswan.14 01 2021

imran-azhar

രാജ്കോട്ട്: കാമുകിയുടെ ജീവിതം തകര്‍ത്തതിന് പ്രതികാരമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്പ്ടോപ്പ് മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ 24കാരന്‍ തമിഴ്ശെല്‍വന്‍ കണ്ണനാണ് ഗുജറാത്തില്‍ പൊലീസ് പിടിയിലായത്.

 

ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് എം.പി ഷാ മെഡിക്കല്‍ കോളേജിലെ പെണ്‍ക്കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ആറോളം ലാപ്പ്ടോപ്പുകള്‍ മോഷണം പോയിരുന്നു. ഈ കേസിലാണ് ഇയാള്‍ പിടിയിലായത്.

 

സംഭവദിവസം സ്ഥലത്തെത്തിയ പ്രതി ഹോട്ടലില്‍ മുറിയെടുത്ത് തങ്ങി. പെണ്‍ക്കുട്ടികളുടെ ഹോസ്റ്റലില്‍ കടന്ന് ഒരു മുറിയുടെ താക്കോല്‍ കൈക്കലാക്കി അവിടെ നി്ന്നും ലാപ്പ്‌ടോപ്പുകള്‍ മോഷ്ടിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ അഞ്ഞൂറിലധികം ലാപ്പ്‌ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്പ്‌ടോപ്പുകള്‍ മാത്രമാണ് മോഷ്ടിക്കുന്നതെന്നും വ്യക്തമായി.

 

2015ല്‍ ചെന്നെയിലെ ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് തോന്നിയ പകയാണ് മോഷണത്തിന് പിന്നിലെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

 

ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മോഷണങ്ങള്‍. പിന്നീട് ഉത്തരേന്ത്യയിലേക്ക് ചുവടുമാറ്റി. ഇന്റര്‍നെറ്റില്‍ നിന്നും മെഡിക്കല്‍ കോളേജുകളുടെ വിവരങ്ങള്‍ സംഘടിപ്പിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

 

OTHER SECTIONS