കാമുകിയുടെ ചെലവ് താങ്ങാനായില്ല;പണം മോഷ്ടിച്ച ഗൂഗിള്‍ എഞ്ചിനീയര്‍ പൊലീസ് പിടിയില്‍

By anju.11 10 2018

imran-azhar

ന്യൂഡല്‍ഹി: കാമുകിയുടെ ചെലവു താങ്ങാനാവാതെ സാമ്പക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പണം മോഷ്ടിച്ച ഗൂഗിള്‍ എഞ്ചിനീയര്‍ പൊലീസ് പിടിയില്‍. ഹരിയാനയിലെ അമ്പാല സ്വദേശി ഗര്‍വിത് സഹ്‌നി എന്ന 24കാരനാണ് കാമുകിയുടെ ചെലവിനായി പണം മോഷ്ടിച്ചത്.

 

ഡല്‍ഹിയിലെ താജ് പാലസില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ഇയാള്‍ മറ്റൊരു ഡെലിഗേറ്റിന്റെ പോക്കറ്റടിച്ചത്.സെപ്റ്റംബര്‍ 11നായിരുന്നു സംഭവം. സമ്മേളനത്തിനിടെ ദേവയാനി ജെയ്ന്‍ എന്ന വ്യക്തിയുടെ 10,000 രൂപ നഷ്ടപ്പെട്ടതായി പരാതി കിട്ടി. തുടര്‍ന്ന് പൊലീസ് ഹോട്ടലിലെ സി.സി.ടി.വി പരിശോധിച്ചതോടെയാണ് മോഷ്ടവിനെ കണ്ടെത്തിയത്.

 

മോഷ്ടാവ് ഹോട്ടലിലെത്തിയ ടാക്‌സി കാര്‍ കണ്ടുപിടിച്ച് ടാക്‌സി ഡ്രൈവറെ വിളിച്ച ഫോണ്‍ നമ്പര്‍ ശേഖരിച്ചു. എന്നാല്‍ ഈ നമ്ബര്‍ ഇയാള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും പുതിയ നമ്പര്‍ കണ്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

 

താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കാമുകിയുടെ ചെലവ് വാഹിക്കാന്‍ പണമില്ലാത്തതിനാലാണ് മോഷ്ടിച്ചതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. മോഷ്ടിച്ച പണത്തിലെ 3000 രൂപ ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

 

OTHER SECTIONS