ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന പ്രതി പിടിയിൽ

By vidya.16 10 2021

imran-azhar

 


കണ്ണൂർ: ഒന്നര വയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യാ ശ്രമത്തിനിടെ പിടിയിലായി.ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ട തലശേരി കോടതി ജീവനക്കാരൻ കുപ്യാട്ട് കെ പി ഷിജുവിനെയാണ് പിടികൂടിയത്.

 

 

കൊലപാതകത്തിനുശേഷം പ്രതി തലശ്ശേരിയിൽനിന്ന് കോഴിക്കോട് മാനന്തവാടി ഇരിട്ടി വഴിയാണ് മട്ടന്നൂരിൽ എത്തിയത്. ഷിജു കുളത്തിൽ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സി ഐ എം കൃഷ്ണൻ പറഞ്ഞു.

 

 

അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും, ഭാര്യ സോനയെയും ഒന്നര വയസുള്ള മകൾ അൻവിതയെയും ഷിനു പുഴയിൽ തള്ളിയിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

 

 

OTHER SECTIONS