നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കോട്ടയംകാരനെ അറസ്റ്റ് ചെയ്തു

By Anju N P.05 Jun, 2018

imran-azhar

കോട്ടയം: നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കോട്ടയം സ്വദേശി പിടിയില്‍.കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഇയാള്‍ നായയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ദൃശ്യം സത്യമാണെന്ന് തെളിഞ്ഞതോടെ കുന്ദമംഗലം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യം വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിച്ചത്. വീഡിയോയിലെ പരിസരം കണ്ട് കേരളമോ തമിഴ്‌നാടോ ആണെന്ന സംശയമുണ്ടായിരുന്നു. വീഡിയോയിലുള്ളയാളെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു. ഇയാളെ പ്രതിയെ മാറാട് കോടതി റിമാന്‍ഡ് ചെയ്തു