വനിത പോലീസുകാരിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചു; യുവാവ് പിടിയില്‍

By Anju N P.13 Jul, 2018

imran-azhar


ആലുവ: വനിത പോലീസുകാരിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് പെരുങ്കളം ഷാലിമാര്‍ മന്‍സില്‍ സിദ്ദിഖ് ഷിഹാബുദീനാ(26)ണ് കൊച്ചി മെട്രോ ആലുവ സ്റ്റേഷനിലെ വനിത പോലീസുകാരിക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ പോലീസിന്റെ പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാട്ടാക്കട പൊലീസ് പിടികൂടിയ പ്രതിയെ ആലുവ പൊലീസിനു കൈമാറുകയായിരുന്നു.

 

സ്ത്രീകളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന കിംഗ്‌സ്, റോയല്‍സ്, എകെസിഎച്ച് ഹാക്കേഴ്‌സ് എന്നീ പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മകള്‍ക്കെതിരെ പരാതിക്കാരിയുടെ ഫേസ്ബുക്കില്‍ സുഹൃത്ത് കമന്റ് ഇട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പരാതിക്കാരിയുടെ ചിത്രത്തോടൊപ്പം പ്രതി അശ്ലീല സന്ദേശങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.

 

ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി വാട്ട്‌സാപ്പിലൂടെയും മറ്റുമാണ് അശ്ലീല സന്ദേശങ്ങള്‍ കൈമാറിയത്. ഇയാളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.