ലഗേജിനുള്ളില്‍ മലമ്പാമ്പിനെ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

By Anju N P.11 Jul, 2018

imran-azhar

മയാമി: ലഗേജിനുള്ളില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍. മയാമിയില്‍ നിന്നു ബാര്‍ബഡോസിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് മലമ്പാമ്പിനെ കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ചയാണ് സംഭവം.

 

ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ അസ്വാഭാവികമായതെന്തോ ശ്രദ്ധയില്‍പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഗതി മലമ്പാമ്പാണെന്ന് സ്ഥിതീകരിച്ചത്.

 

മലമ്പാമ്പിന് ജീവന്‍ ഉണ്ടായിരുന്നു. തങ്ങളില്‍ നിന്ന് യാതൊന്നും ഒളിപ്പിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

യുഎസിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസ് വിഭാഗം മലമ്പാമ്പിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവാവിനെതിരെ പിഴയൊടുക്കി. എന്നാല്‍ യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.