ഭാര്യയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഹോം ഡെലിവറിയായി മദ്യം വാങ്ങാന്‍ ശ്രമം: നഷ്ടമായത് ഒരു ലക്ഷം രൂപ

By Sooraj Surendran .31 03 2020

imran-azhar

 

 

മുംബൈ: ലോക്ക് ഡൗണിനിടെ ഓൺലൈൻ വഴി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ വൻ തട്ടിപ്പിനിരയായി. മുംബൈയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മദ്യശാലകൾ അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് 42കാരൻ ഓൺലൈൻ വഴി മദ്യം തപ്പിയത്. വൈന്‍ ഹോം ഡെലിവറി എന്ന പേരില്‍ ഒരു ഫോണ്‍ ഇയാൾക്ക് ഇന്റർനെറ്റിൽ നിന്നും ലഭിച്ചു. ഇവിടെ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. മൂവായിരം രൂപയ്ക്കാണ് ഇയാൾ മദ്യം ഓർഡർ ചെയ്തത്. തുടർന്ന് തട്ടിപ്പുകാർ ഫോണിൽ വന്ന ഒടിപി നമ്പർ ആവശ്യപ്പെടുകയും, തുടർന്ന് മുപ്പതിനായിരം രൂപ ഉടമയുടെ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും ചെയ്തു. ഇത് വീണ്ടും ആവർത്തിച്ചു. രണ്ടാം തവണ കൂടുതൽ പണം പിൻവലിക്കുകയും ചെയ്തു. മദ്യം ആവശ്യപ്പെട്ടപ്പോൾ സാങ്കേതിക തകരാറാണെന്നും, എത്രയും വേഗം പണം തിരികെ നല്കാമെന്നുമായിരുന്നു മറുപടി. തട്ടിപ്പ് മനസിലായതോടെ ഇരുവരും പോലീസിൽ പരാതിപ്പെടുകയായിരുന്നു.

 

OTHER SECTIONS