രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം; ഒരാളെ തല്ലിക്കൊന്നു

By Anju N P.21 Jul, 2018

imran-azhar

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. പശുവിനെ കടത്തിയെന്ന് ആരോപിച്ചാണ് ജനക്കൂട്ടം അക്ബര്‍ ഖാന്‍ എന്നയാളെ വെള്ളിയാഴ്ച രാത്രി തല്ലിക്കൊന്നത്. ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും അക്രമം അരങ്ങേറിയത്.

 


പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ട് പേരെയാണ് അല്‍വാറിലെ രാംഗഡ് ഗ്രാമവാസികള്‍ പിടികൂടിയത്. ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ബര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. നേരത്തെയും രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നിരുന്നു.