വിശപ്പ് സഹിക്കാതെ ചത്ത് കിടന്ന നായയെ ഭക്ഷിച്ച് കുടിയേറ്റ തൊഴിലാളി; ഹൃദയം നുറുങ്ങുന്ന വീഡിയോ

By Sooraj Surendran.22 05 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് ജീവിതം ദുരിതപൂർണമായി മാറിയിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്‌ടമായ ഇവർ വിശപ്പും, ദാഹവും സഹിച്ച് സ്വന്തം നാട്ടിലേക്ക് എത്താനുള്ള കഷ്ടപ്പാടിലാണ്. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ നാം ഇതിനോടകം കണ്ടു കഴിഞ്ഞു. ഹൃദയം നുറുങ്ങുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിശപ്പ് സഹിക്കാനാകാതെ റോഡരികിൽ വണ്ടിയിടിച്ച് ചത്ത നായയെ ഭക്ഷിക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നത്.

 

 

ജയ്പുരില്‍ നിന്ന് ദില്ലിയിലേക്ക് ദേശീയപാതയിലൂടെ പോകുമ്പോള്‍ ഷാഹ്പുരയിലാണ് സംഭവം. പ്രഥുമാന്‍ എന്ന ആളാണ് സംഭവം കണ്ടതും ദൃശ്യങ്ങൾ പകർത്തിയതും. അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കിയതായും പ്രഥുമാന്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്‍റെ വാര്‍ത്തകള്‍ നിരവധി പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

 

 

OTHER SECTIONS