14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം; ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണ യുവാവ് മരിച്ചു

14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വെറുതെയായി. ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു.

author-image
Web Desk
New Update
14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം; ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണ യുവാവ് മരിച്ചു

ഡല്‍ഹി: 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വെറുതെയായി. ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു.

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യുവാവിനെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തിരുന്നു. യുവാവിനെ മരിച്ച നിലയിലാണ് പുറത്തെടുത്ത്.

30 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. മരണത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഡല്‍ഹിയില്‍ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ അടിയന്തിര നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കുഴല്‍ കിണറില്‍ യുവാവ് വീണ സംഭവത്തില്‍ ദുരൂഹതയുണ്ട്. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന് സംശയമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിക്ക് സമീപം, ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറിലാണ് യുവാവ് വീണത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വികാസ്പുരി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്.

കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് യുവാവിനെ പുറത്തെടുത്തത്. വൈകിട്ട് മൂന്നോടെ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

police delhi accident