മകളുടെ ഫേസ്ബുക്ക് കാമുകന്റെ കൊലക്കത്തിക്ക് ഇരയായി മാതാവിന് ദാരുണാന്ത്യം

By Anju N P.14 11 2018

imran-azhar

അഞ്ചല്‍: മകളുടെ ഫേസ്ബുക്ക് കാമുകന്റെ കൊലക്കത്തിക്ക് ഇരയായി മാതാവ് മരിച്ചു.കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി കെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടിക്കാണ് മകളുടെ ഫേസ്ബുക്ക് പ്രണയം മൂലം ദാരുണാന്ത്യം സംഭവിച്ചത്.പ്രതി മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്പര്‍ 48ല്‍ സതീഷ് (27)നെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

 

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.മുംബൈയില്‍ നഴ്‌സായി ജോലി നോക്കുന്ന മൂത്ത മകള്‍ ലിസ പ്രതിയുമായി ഫേസ്ബുക്കില്‍ പരിജയപ്പെടുകയും ആ പരിചയം പ്രണയത്തിലെത്തുകയുമായിരുന്നു.എന്നാല്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായും ലിസ പ്രതിയെ അറിയിച്ചു. ലിസയെ കാണാനായാണ് പ്രതി വീട്ടില്‍ എത്തിയത്. എന്നാല്‍ മേരിക്കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് ഇവരെ കുത്തുകയായിരുന്നു.പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീടിനുള്ളില്‍ കടന്ന പ്രതി വലതുനെഞ്ചില്‍ കുത്തുകയായിരുന്നു.

 

OTHER SECTIONS