ദൃശ്യം മോഡല്‍ കൊലപാതകം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By priya.02 10 2022

imran-azhar

 

ആലപ്പുഴ: ആര്യാട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ബിന്ദുമോന്റെ മരണകാരണം
ക്രൂര മര്‍ദനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നു.ശരീരത്തില്‍ നിന്ന് മര്‍ദനമേറ്റതിന്റെ നിരവധി പാടുകള്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തല്‍.


അതേസമയം, കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും. ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. ഇന്നലെ പൊലീസ് മൃതദേഹം കണ്ടെത്തിയിരുന്നു.


ഒരു യുവാവിനെ കാണാതായതോടെ ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡല്‍ കൊലപാതകത്തിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ (40) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മാന്‍ മിസിംഗിന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

 

അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. ബൈക്ക് അപകടത്തില്‍പ്പെട്ടതാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.

 

വിശദമായ അന്വേഷണത്തിനൊടുവില്‍ സഹോദരി ഭര്‍ത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

 

OTHER SECTIONS