ഭക്ഷണത്തിന്റെ ബില്ലടയ്ക്കാന്‍ പത്തുരൂപയുടെ കുറവ്; അച്ഛന്‍ മകളെ ഹോട്ടലില്‍ പണയം വച്ചു

By anju.18 04 2019

imran-azhar

ബീജിംഗ്: ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാന്‍ പത്തുരൂപ കുറവ് വന്നപ്പോള്‍ രണ്ടു വയസുകാരിയായ മകളെ പിതാവ് ഹോട്ടലില്‍ പണയം വച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തായത്.

 

തെക്കന്‍ ചൈനയിലെ ഫോഷാന്‍ ഏരിയയിലെ ഗ്വാംഗ് ഡോംഗിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകളോടൊപ്പം എത്തിയ ഇയാള്‍ 62 രൂപ വിലയുള്ള ഊണു കഴിച്ചു. എന്നാല്‍ പണംകൊടുക്കാന്‍ നോക്കിയപ്പോള്‍ പത്തുരൂപയുടെ കുറവ് വന്നു. ഇതോടെ മകളെ പണയം വയ്ക്കുകയാണെന്നും അടുത്തദിവസം വന്നു കൊണ്ടുപോകാമെന്നും പറഞ്ഞ് ഇയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

 

പിതാവ് പോകുന്നത് കണ്ട് കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയെങ്കിലും ഇയാള്‍ ബലംപ്രയോഗിച്ച് ഹോട്ടലിനുള്ളിലേക്ക് തള്ളിയിട്ടു. ഇതുകണ്ട ഹോട്ടല്‍ജീവനക്കാര്‍ കുഞ്ഞിനെ സമാധാനിപ്പിച്ചശേഷം അടുക്കളയില്‍ കൊണ്ടുപോയി സോയ് മില്‍ക്ക് നല്‍കി. പിന്നീട് അച്ഛനെ തെരയാന്‍ തുടങ്ങി. എന്നാല്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 

കുറച്ചുകഴിഞ്ഞപ്പോള്‍ പണവുമായി പിതാവ് തിരികെയെത്തിയപ്പോള്‍ മകളെ കാണാന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ പൊലീസില്‍ ഏല്‍പ്പിച്ച വിവരമറിഞ്ഞ് കുപിതനായി ഒച്ചവച്ച അയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു.

 

അതേസമയം താന്‍ മകളെ ഹോട്ടലില്‍ പണയം വെച്ചെന്ന കാര്യം പിതാവ് നിഷേധിച്ചു. തന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തീര്‍ന്നുപോയെന്നും അത് ചാര്‍ജ് ചെയ്യാന്‍ കുറച്ചുനേരം കാത്തിരുന്നുവെന്നും അയാള്‍ വാദിച്ചു.

OTHER SECTIONS