യുവതിയെ ട്രെയിനിന് മുന്നിലേക്ക് യുവാവ് തള്ളിയിട്ടു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Avani Chandra.17 01 2022

imran-azhar

 

ബ്രസല്‍സ്: പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ട്രെയിനിന് മുന്നിലേക്ക് യുവാവ് തള്ളിയിട്ടു. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ റോജിയര്‍ മെട്രോ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കാഴ്ചക്കാര്‍ സ്ഥബ്ധരായി പോയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

 

പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കവേയാണ് യുവതിയെ അപ്രതീക്ഷിതമായി യുവാവ് പിന്നില്‍ നിന്ന് തള്ളിയിട്ടത്. യുവതി ട്രാക്കിലേക്ക് വീണെങ്കിലും ട്രെയിന്‍ കൃത്യ സമയത്ത് നിര്‍ത്താനായതുകൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. 23കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

 

എഞ്ചിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചാണ് വണ്ടി നിര്‍ത്തിയത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ യുവതിയെ സഹായിക്കാനായി ഓടിയെത്തി. ഇതിന് ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

 

OTHER SECTIONS