കുപ്പിയിൽ പെട്രോൾ നൽകിയില്ല; ജീവനക്കാരിക്ക് നേരെ പാമ്പിനെ എറിഞ്ഞ് യുവാവ് കടന്നു (വീഡിയോ)

By Sooraj Surendran.15 07 2020

imran-azhar

 

 

മുംബൈ: കുപ്പിയിൽ പെട്രോൾ നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവ് പെട്രോൾ പമ്പ് ജീവനക്കാരിയായ സ്ത്രീക്ക് നേരെ പാമ്പിനെ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച മുംബൈ മല്‍ക്കാപൂര്‍ റോഡിലെ ചൗധരി പെട്രോള്‍ പമ്പിലാണ് സംഭവം. കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെത്തിയ യുവാവിനോട് നിയമത്തിനെതിരായതിനാൽ കുപ്പിയിൽ നല്കാൻ കഴിയില്ലെന്ന് ജീവനക്കാരി പറഞ്ഞു. തുടർന്നാണ് ക്യാബിനുള്ളിലിരുന്ന ജീവനക്കാരിക്ക് നേരെ ജീവനുള്ള പാമ്പിനെ വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജാറിൽ നിന്നും യുവാവ് പാമ്പിനെയെടുത്ത് എരിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും വ്യക്തമാണ്. ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

कैसे-कैसे लोग होते हैं!! बुलढाणा: बोतल में पेट्रोल देने से मना किया तो नाराज युवक ने पेट्रोल पंप दफ़्तर में सांप छोड़ दिया @ndtvindia pic.twitter.com/BFWbMoxVZC

— sunilkumar singh (@sunilcredible) July 14, 2020 " target="_blank">

 

OTHER SECTIONS