ഡൽഹിയിൽ യുവാവ് സിംഹക്കൂട്ടിൽ ചാടി; രക്ഷപ്പെട്ടത് തലനാരിഴക്ക് (വീഡിയോ)

By Sooraj Surendran.17 10 2019

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിൽ മൃഗശാലയിലെ സിംഹക്കൂട്ടിൽ ചാടിയ യുവാവ് അത്ഭുദകരമായി രക്ഷപ്പെട്ടു. ബീഹാർ സ്വദേശിയായ രഹാന്‍ ഖാന്‍ (28) ആണ് സിംഹങ്ങളെ പാർപ്പിച്ചിരുന്ന മതിൽക്കെട്ടിനുള്ളിലേക്ക് ചാടിയിറങ്ങിയത്. യുവാവ് സിംഹത്തിന് സമീപമിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മൃഗശാലയിലെ സന്ദർശകർ പേടിച്ച് നിലവിളിച്ചെങ്കിലും ഇയാൾ കയറിവരാൻ തയ്യാറായില്ല. ഒടുവില്‍ മൃഗശാല ജീവനക്കാരാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. യുവാവ് മനസികസമ്മർദം നേരിടുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. സമാന സാഹചര്യത്തിൽ നിരവധി പേരാണ് ഇവിടെ മരിച്ചത്. 

#WATCH – A man jumped inside Lion’s enclosure at National Zoological Park in Delhi but came out completely unharmed. pic.twitter.com/1p1Ijmvtvm

— News18 (@CNNnews18) 17 October 2019 " target="_blank">

OTHER SECTIONS