ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനു നേര്‍ക്ക് മഷിയേറ്

By anju np.17 May, 2018

imran-azhar

 

 

ചണ്ഡിഗഡ്: പൊതുപരിപാടിക്കിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനു നേരെ മഷിയേറ്. ഹരിയാനയില്‍ ഹിസാറിലെ ഒരു റോഡ് ഷോയ്‌ക്കെത്തിയതായിരുന്നു മുഖ്യമന്ത്രി. ഐഎന്‍എല്‍ഡി പ്രവര്‍ത്തകനാണ് സുരക്ഷാ വലയം മറികടന്ന് മഷി എറിഞ്ഞത്. മുഖ്യമന്ത്രിയുടെ മുഖത്തും ദേഹത്തുമായാണ് മഷി പതിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

 


കഴിഞ്ഞ നവംബറില്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും മുഖ്യമന്ത്രിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറകളോ മൈക്രോഫോണുകളോ അദേഹത്തിന്റെ വളരെ അടുത്തായി കൊണ്ടുവരരുതെന്ന് സോനിപത്ത് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS