സിനിമയിലെ രംഗം അനുകരിച്ചു; ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

By priya.12 08 2022

imran-azhar

 

ബെംഗളൂരു: കര്‍ണാടകയില്‍ അരുന്ധതി സിനിമയിലെ ആത്മാഹുതി രംഗം അനുകരിച്ച് 23 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു.കര്‍ണാടകയിലെ തുമാകുരു സ്വദേശിയായ രേണുക പ്രസാദ് ആണ് മരിച്ചത്.യുവാവ് ഈ ചിത്രം 15 വട്ടമെങ്കിലും കണ്ടിട്ടുണ്ടാകുമെന്നാണു വിവരമെന്നു പൊലീസ് പറയുന്നു.


യുവാവിന് സിനിമകളോട് അമിതമായ ഭ്രമമുണ്ടായിരുന്നു. പതിനൊന്നാം ക്ലാസില്‍ തന്നെ യുവാവ് പഠനം അവസാനിപ്പിച്ചിരുന്നു.സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലീറ്റര്‍ പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രില്‍ എത്തിച്ചത്. ഇയാള്‍ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
പിറ്റേദിവസം മരിച്ചു.


രേണുക പ്രസാദ് പത്താംക്ലാസ് വരെ പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു. അരുന്ധതി സിനിമയിലെ ആത്മാഹുതി രംഗങ്ങള്‍ അനുകരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.

 

OTHER SECTIONS