ജിഷ്ണു പ്രണോയിയുടെ മരണം കുറ്റാരോപിതരെ പിരിച്ചു വിട്ടെന്ന് മാനേജ്‌മെന്റ്

By S R Krishnan.01 Mar, 2017

imran-azhar

 

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എല്ലാ ജീവനക്കാരെയും പിരിച്ചു വിട്ടെന്ന് നെഹ്‌റു കോളേജ് അധികൃതര്‍. വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കോളജ് തുറക്കാനായി കലക്ടറുടെ മധ്യസ്ഥതയിലുണ്ടാക്കിയ ഒത്തുതീര്‍പ്പു കരാറില്‍ ഒപ്പിടാന്‍ മാനേജ്‌മെന്റ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് ഇവിടെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു വരികയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് മുദ്രപത്രത്തില്‍ എഴുതി നല്‍കിയതോടെ അവര്‍ സമരം അവസാനിപ്പിച്ചു.

 


ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായവരെ പുറത്താക്കുമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം ക്ലാസുകള്‍ ബഹിഷ്‌കരിച്ച് കോളജിന് മുന്നില്‍ സമരം തുടങ്ങിയത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കമുള്ള പ്രതികളെ കോളജില്‍ പ്രവേശിപ്പിക്കരുതെന്നും കൃഷ്ണദാസിനെ മാറ്റി സഹോദരന്‍ പി. കൃഷ്ണകുമാറിന് കോളജിന്റെ ചുമതല നല്‍കാനുമായിരുന്നു ഒത്തുതീര്‍പ്പ് കരാര്‍.

OTHER SECTIONS