മാനന്തവാടി പാൽചുരം റോഡിൽ വിള്ളൽ

By Sooraj S.11 Jul, 2018

imran-azhar

 

 

മാനന്തവാടി: മാനന്തവാടിയിലെ പാൽചുരം കൊട്ടിയൂർ റോഡിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് പാൽചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. വയനാട് ജില്ലയിൽ തുടർച്ചയായപെയ്യുന്ന കനത്ത മഴയെ തുടർന്ന് പാൽചുരം റോഡ് അപകട ഭീഷണിയിലാണ്. റോഡ് ഇടിയുന്നതിനും സാധ്യത ഉണ്ടെന്നാണ് നിഗമനം. ഇതേ തുടർന്നാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണ് പാൽചുരം. വയനാട് നിന്നും കണ്ണൂരിലേക്കുള്ള പ്രധാന പാത കൂടിയാണിത്. ദിവസവും ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പോകുന്നതിനാൽ പാൽചുരം അപകട ഭീഷണിയിൽ കൂടിയാണ്. പാൽചുരം വഴി വരുന്നവർ പേര്യ വഴി പോകണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. വിള്ളൽ കണ്ടെത്തിയ സ്ഥിതിക്ക് കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

OTHER SECTIONS