മണാര്‍കാട് സ്റ്റേഷനിലെ ആത്മഹത്യ: രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡുചെയ്തു

By Anil.22 05 2019

imran-azhar

 

കോട്ടയം: മണാര്‍കാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡുചെയ്തു. സി.പി.ഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എ.എസ്.ഐ പ്രസാദ് എന്നിവരാണ് അന്വേഷണവിധേയമായി സസ്പെൻഷനിലായവർ. ഇരുവരുടെയും ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐ.ജി വിജയ് സാഖറെക്കും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നതിന്റെ പേരില്‍ അരീപ്പറമ്പില്‍ പറപ്പള്ളിക്കുന്ന് രാജീവ് ഗാന്ധി കോളനി എടത്തറ പരേതനായ ശശിയെ മകന്‍ യു. നവാസിനെ മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 9.15ന് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഇയാളെ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തി.ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

മണാര്‍കാട് സ്റ്റേഷനിലെ ആത്മഹത്യ: രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡുചെയ്തു

OTHER SECTIONS