പ്രാർത്ഥന കേട്ടു; കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ വിജയം

By Sooraj Surendran .18 04 2019

imran-azhar

 

 

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുവന്ന 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം. കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്നും അഞ്ചര മണിക്കൂർ കൊണ്ടാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയമായതുകൊണ്ട് അല്പസമയത്തിനകം കുഞ്ഞിനെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റും. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഇടപെടൽ കാരണമാണ് അമൃത ആശുപത്രിയിൽ ചികിത്സ സൗകര്യം ഏർപ്പെടുത്തിയത്. സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിൽസ.

OTHER SECTIONS