പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ് വരുന്നൂ...വാഹനം ഒതുക്കി വഴികൊടുക്കണേ!

By anju.16 04 2019

imran-azharതിരുവനന്തപുരം:15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ തകര്‍ക്കാന്‍ തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു.തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ് പുറപ്പെട്ടു. രാവിലെ 10 ന് മംഗലാപുരത്ത് നിന്നാണ് ആംബുലന്‍സ് പുറപ്പെത്തത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യവുമായാണ് 620 കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

 

KL-60 - J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. യാത്ര സുഗമമാക്കാനായി വോളണ്ടിയര്‍മാര്‍ വഴിയില്‍ അണിനിരക്കും.


ആംബുലന്‍സിന് വഴിമാറികൊടുത്ത് പൊതുജനങ്ങള്‍ കൂടി സഹകരിച്ചാല്‍ കുട്ടിയുടെ നിശ്ചിത സമയംകൊണ്ട് ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്താനാവുമെന്നാണ് പ്രതീക്ഷ.

 

OTHER SECTIONS