By sisira.24 01 2021
എന്‍സിപിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ മാണി സി. കാപ്പന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും.
ഇന്ന് വൈകുന്നേരം മാണി സി. കാപ്പന് മുംബൈയ്ക്ക് പുറപ്പെടും. ദേശീയ തലത്തില്‍ പാലാ സീറ്റ് നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ശരദ് പവാറും സിപിഐഎം – സിപിഐ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.
എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ ചര്‍ച്ച നടത്തുന്നത്.