ഇന്ത്യയെ സ്‌നേഹിക്കുന്നതുപോലെതന്നെ താന്‍ പാകിസ്താനെ സ്‌നേഹിക്കുന്നുവെന്ന്; മണിശങ്കര്‍ അയ്യര്‍

By BINDU PP .13 Feb, 2018

imran-azhar

 

 

 


കറാച്ചി: ഇന്ത്യയെ സ്‌നേഹിക്കുന്നതുപോലെതന്നെ താന്‍ പാകിസ്താനെ സ്‌നേഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കറാച്ചിയില്‍ നടന്ന ചടങ്ങിനിടെയാണ് അയ്യര്‍ ഈ പ്രസ്താവന നടത്തിയത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ആവശ്യകതയെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. അത് അദ്ദേഹം പലതവണ ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയവും തീവ്രവാദവുമാണ് ചര്‍ച്ചയിലൂടെ ഇല്ലായ്മ ചെയ്യേണ്ടതെന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ അയ്യരുടെ പ്രസ്താവന വലിയ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘപരിവാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. പാകിസ്താനെയും സ്‌നേഹിക്കുന്നുവെന്ന പ്രസ്താവനയിലൂടെ അദ്ദേഹം ഇന്ത്യയുടെ ശത്രുക്കളെ അനുകൂലിക്കുകയാണ്, അതിനാല്‍ പാകിസ്താനിലേക്ക് അയ്യര്‍ പോകട്ടെ എന്ന രീതിയിലാണ് വിമര്‍ശനം.

OTHER SECTIONS