ജാമിയാ മിലിയയിൽ അക്രമം നടത്തിയത് പൊലീസ്; തെളിവുമായി മനീഷ് സിസോദിയ

By Chithra.16 12 2019

imran-azhar

 

ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയാ മിലിയാ സർവകലാശാലയിലെ വിദ്യാർത്ഥികൾ നേരെ നടന്ന പൊലീസ് നരനായാട്ടിനെതിരെ പ്രതികരിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സർവകലാശാലയിൽ അക്രമം അഴിച്ചുവിട്ടത് പൊലീസാണെന്ന ഗുരുതര ആരോപണവുമായാണ് സിസോദിയ രംഗത്ത് വന്നിരിക്കുന്നത്.

 

ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇന്നലെ വൈകുന്നേരവും നടന്ന പ്രതിഷേധത്തിനിടയിൽ പത്തോളം വാഹനങ്ങളാണ് അഗ്നിക്കിരയായത്. സമാധാനപരമായി പ്രതിഷേധം നടന്ന ക്യാമ്പസ്സിനുള്ളിലേക്ക് പൊലീസ് അതിക്രമിച്ച് കടക്കുകയായിരുന്നു.

 

അകത്ത് കയറിയ പൊലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും ആക്രമിച്ചു. സിസോദിയ പങ്കുവെച്ച ചിത്രങ്ങളിൽ ചിലത് സൂചിപ്പിക്കുന്നത് പൊലീസിനൊപ്പം അക്രമം നടത്താനായി സിവിലിയൻ വേഷത്തിലെത്തിയ ആളുകളുമുണ്ടായിരുന്നു എന്നാണ്.

OTHER SECTIONS