ശമ്പളം മുടങ്ങുന്നു,മഞ്ചേരി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക്

By online desk .29 11 2020

imran-azharമലപ്പുറം:മാസങ്ങളായി ശമ്പളം മുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു.കൊവിഡിനെതിരെ പൊരുതുന്ന 553 ഓളം ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിനാണ് ജീവനക്കാരുടെ തീരുമാനം.താത്കാലികാടിസ്ഥാനത്തില്‍ ജോലിക്കെടുത്ത ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ്ഓഗസ്റ്റ് മുതല്‍ ഇവര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദം നല്‍കിയിട്ടും നടപടികളുണ്ടാകാത്തതിനാലാണ് ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നത്. തുടക്കത്തിൽ രണ്ടുമണിക്കൂര്‍ പണിമുടക്കാനാണ് തീരുമാനം.

OTHER SECTIONS