മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂക്കിനു പകരം വയറില്‍ ശസ്ത്രകിയ

By Anil.22 05 2019

imran-azhar

 

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴുവയസുകാരന്റെ മൂക്കിന് പകരം ഓപ്പറേഷന്‍ ചെയ്തത് വയറിന്. കരുവാരക്കുണ്ട് കേരളാ എസ്‌റ്റേറ്റ് തയ്യില്‍ മജീദ് ജഹാന്‍ ദമ്പതികളുടെ മകന്‍ ഏഴുവയസുകാരന്‍ മുഹമ്മദ് ദാനിഷാണ്‌ ഹതഭാഗ്യനായ രോഗി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുട്ടിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോൾ വയറില്‍ ഓപ്പറേഷന്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കൾ വിവരം ഡോക്ടറെ അറിയിച്ചതിനെതുടര്‍ന്ന് മൂക്കിലും ഓപ്പറേഷന്‍ ചെയുകയായിരുന്നു.

 

ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേരില്‍ സാമ്യം വന്നതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് വിവരം. ചെവ്വാഴ്ച രാവിലെ മുഹമ്മദ് ദാനിഷിനെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചപ്പോൾ ഹെര്‍ണിയ ശസ്ത്രക്രിയക്കായി മറ്റൊരു കുട്ടിയെയും പ്രവേശിപ്പിച്ചിരുന്നു.

 

ഡോക്ടര്‍ക്കെതിരെ നടപടി . ജനുവരി 21നാണ് ഡാനിഷ്ചി കില്‍സക്കായി ആശുപത്രിയില്‍ എത്തുന്നത്. തുടർന്ന് ഓപ്പറേഷനുള്ള തിയതി കുറിച്ച് നല്‍കിയിരിന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

OTHER SECTIONS