വോ​ട്ടെ​ടു​പ്പി​നാ​യി ക​ർ​ണാ​ട​ക​യി​ൽ​ നി​ന്നു വോ​ട്ട​ർ​മാരെ ഇറക്കുമതി ചെയ്ത രണ്ട് വാഹനങ്ങൾ പിടികൂടി

By Sooraj Surendran.21 10 2019

imran-azhar

 

 

മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് വോട്ടെടുപ്പിനായി കർണാടകയിൽനിന്നു വോട്ടർമാരെ ഇറക്കുമതി ചെയ്ത വാഹനങ്ങൾ പോലീസ് പിടികൂടി. കർണാടക രജിസ്‌ട്രേഷനുള്ള രണ്ട് വാഹനങ്ങളാണ് പിടികൂടിയത്. പിടികൂടിയ വാഹനങ്ങളിൽ നൂറോളം വോട്ടർമാർ ഉണ്ടായിരുന്നുവെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു. കർണാടകയിൽ നിന്നുമാണ് രണ്ട് ബസുകൾ മഞ്ചേശ്വരത്തേക്ക് തിരിച്ചത്. ഉപ്പളയിൽ നിന്നുമാണ് ബസ് പോലീസ് പിടിച്ചെടുത്തത്. ഫ്ലയിംഗ് സ്ക്വാഡിന്‍റെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിലാണ് ബസ് പിടിച്ചെടുത്തത്. മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നബീസ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

OTHER SECTIONS