മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്, നാളെ ചോദ്യം ചെയ്യും

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.

 

വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

 

കെ. സുന്ദരയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനാണ് കോഴ നൽകിയതെന്ന് മണ്ഡലത്തിലെ തന്നെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശ് പരാതി നൽകിയിരുന്നു.

 

സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപയും, മൊബൈൽ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

 

സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു.

 

തുടരന്വേഷണത്തിന്റെ ഭാഗമായാണ് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

 

OTHER SECTIONS