ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ജുവാര്യര്‍

By praveenprasannan.03 06 2020

imran-azhar

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനോടനുബന്ധിച്ച് ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജുവാര്യര്‍ . അഞ്ച് ടിവികള്‍ സംഭാവന ചെയ്യാന്‍ മഞ്ജു സന്നദ്ധത പ്രകടിപ്പിച്ചു. ഡിവൈഎഫ്ഐയുടെ സ്റ്റേറ്റ് കാള്‍ സെന്ററിലേക്ക് ബന്ധപ്പെട്ടാണ് മഞ്ജു സഹായ വാഗ്ദാനം നല്‍കയത്.


മഞ്ജു വാര്യര്‍ക്ക് പിന്നാലെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ചലഞ്ച് ഏറ്റെടുത്തു. മൂന്ന് ടിവികള്‍ സംഭാവന ചെയ്യുമെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.


ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ആവശ്യമാണ്. ഇതില്ലാത്ത കുട്ടികളെ സഹായിക്കാനാണ് ഡിവൈഎഫ്ഐ ടിവി ചലഞ്ച് തുടങ്ങിയത്. ഒന്നില്‍ കൂടുതല്‍ ടിവി സ്വന്തമായുള്ളവരും വാങ്ങി നല്‍കാന്‍ തയ്യാറുള്ളവരും ചലഞ്ച് ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്ഐ അഭ്യര്‍ത്ഥിച്ചിരുന്നു.

OTHER SECTIONS