ഇത് മൃഗശാലയല്ല; കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍റെ മകള്‍

By vidya.16 10 2021

imran-azhar

 


ന്യൂഡൽഹി: മൻമോഹൻ സിങ്ങിനെ സന്ദർശിക്കാൻ ഫോട്ടോഗ്രാഫറുമായെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യക്കെതിരെ രൂക്ഷവിമർശനവുമായി മൻമോഹന്‍റെ മകൾ. ഫോട്ടോഗ്രാഫറുമായി വരാൻ തന്‍റെ മാതാപിതാക്കൾ മൃഗശാലക്കുള്ളിലെ മൃഗങ്ങളല്ലെന്ന് ധമൻ ദീപ് സിങ്ങ് പറഞ്ഞു.

 

 

ഇങ്ങനെയൊരവസ്ഥയിലാണ് ആരോഗ്യമന്ത്രി ഫോട്ടോഗ്രാഫറുമായി അച്ഛനെ സന്ദർശിക്കാൻ വരുന്നത്. ഫോട്ടോയെടുക്കാൻ പറ്റിയ അവസ്ഥയിലൊന്നുമല്ല അദ്ദേഹമിപ്പോള്‍.ഇൻഫെക്ഷനുണ്ടാവും എന്നതിനാൽ അധികം സന്ദർശകരെ ഞങ്ങൾ അനുവദിക്കാറില്ലയെന്നും അദ്ദേഹം പറഞ്ഞു.

 

 

ദേഹാസ്വാസ്ത്യത്തെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഫ്രോട്ടോഗ്രാഫറുമായെത്തിയത്.

 

 

 

OTHER SECTIONS