മോദിയെപ്പോലെ മാധ്യങ്ങളോട് സംസാരിക്കാത്ത പ്രധാമന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍ സിങ്

By UTHARA.19 12 2018

imran-azhar

 

ന്യൂഡല്‍ഹി : മാധ്യങ്ങളോട് മോദിയെപ്പോലെ സംസാരിക്കാത്ത പ്രധാമന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു .മോദി വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാത്ത സാഹചര്യത്തിൽ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് പരിഹസിക്കുന്നതിൽ തെറ്റില്ല എന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി .നിശ്ശബ്ദനായ പ്രധാനമന്ത്രി എന്ന് ജനങ്ങള്‍ തന്നെ വിളിക്കാറുണ്ടായിരുന്നു എന്നും കാരണത്താൽ മാധ്യമപ്രവര്‍ത്തകരോട് താന്‍ സംസാരിക്കാന്‍ മടി കാണിച്ചിട്ടില്ല എന്നും ഒരിക്കലും മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയിട്ടില്ല എന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേർത്തു .റഫാല്‍ അടക്കമുള്ള വിഷയങ്ങൾ ഉണ്ടായിട്ടും പത്രസമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മടികാട്ടുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു .ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍സിങ് മോദിക്കെതിരെ എത്തിയിരിക്കുന്നത് .

OTHER SECTIONS