ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി, ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു - എയിംസ് അധികൃതർ

By സൂരജ് സുരേന്ദ്രന്‍.16 10 2021

imran-azhar

 

 

ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അദ്ദേഹം ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

 

ഇതിനിടെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെൻററിലുള്ള പ്രൈവറ്റ് വാർഡിലാണ് മൻമോഹൻ സിംഗുള്ളത്.

 

മൻമോഹൻ സിംഗിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

 

പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

OTHER SECTIONS