നോട്ട് നിരോധനം അപക്വമായ തീരുമാനം: മൻമോഹൻ സിംഗ്

By Online Desk.08 11 2018

imran-azhar

 

 

ന്യൂ ഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധനം സാമ്പത്തിക രംഗത്തെ അപക്വമായ തീരുമാനങ്ങളിൽ ഒന്നാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രശ്നം ആഭ്യന്തര ഉൽപാദന വളർച്ചയുടെ ഇടിവിൽ മാത്രമൊതുങ്ങുന്നതല്ലെന്നും ചെറുകിട – ഇടത്തരം വ്യവസായങ്ങൾ നോട്ട് നിരോധനത്തിന്റെ തിരിച്ചടി വൻ തോതിൽ ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓഹരി വിപണിയിൽ ഇപ്പോഴും ഈ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ദീർഘവീക്ഷണമുള്ളതും ദൃഢവുമായ സാമ്പത്തിക നയങ്ങൾ സ്വീകരിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു. മൻമോഹൻ സിംഗ് ഒരു സാമ്പത്തിക വിദഗ്ദ്ധൻ കൂടിയാണ്. മാത്രമല്ല നോട്ട് നിരോധനത്തിന്റെ തിക്ത ഫലങ്ങൾ ഇനിയും നമ്മൾ നേരിടുമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

OTHER SECTIONS