മാന്നാറില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രധാന പ്രതി പിടിയില്‍

By sisira.26 02 2021

imran-azhar



ആലപ്പുഴ: മാന്നാറില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിലായി. പൊന്നാനി സ്വദേശി ഫഹദിനെയാണ് പൊലീസ് പിടികൂടിയത്.



തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ഇയാളെ മാന്നാറില്‍ എത്തിച്ചു.



വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഫഹദിനെ പൊലീസ് പിടികൂടിയത്.  യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികള്‍ക്ക് കാണിച്ചുകൊടുത്ത മാന്നാര്‍ സ്വദേശി പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.



ദുബായില്‍ നിന്ന് നാട്ടിലെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് സ്വര്‍ണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി.



പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ബിന്ദു നടത്തിയിരുന്നു.

 
a

OTHER SECTIONS