മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

By priya.12 08 2022

imran-azhar

 

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. സമീപത്തുള്ള ഓടയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. പ്രതി ആദം അലിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നിയന്ത്രിച്ചത്.

 


കേശവദാസപുരം രക്ഷാപുരി റോഡില്‍ മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശി ആദം അലി (21) കഴുത്തില്‍ കുത്തി കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈയില്‍ നിന്ന് പ്രതി റെയില്‍വേ സുരക്ഷാ സേനയുടെ പിടിയിലായി.

 

ഞായറാഴ്ച ഉച്ചയ്ക്കാണ് ആദം അലി മനോരമയെ കൊലപ്പെടുത്തിയത്. മനോരമയുടെ വീടിനടുത്ത് നിര്‍മ്മിക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി അടക്കം 5 ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടില്‍ വെള്ളമെടുക്കാന്‍ വരാറുണ്ട്.

 

അതുകൊണ്ട് വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായി അറിയാമായിരുന്നു. മനോരമയുടെ ഭര്‍ത്താവ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍പോയപ്പോഴാണ് വീടിന്റെ പിന്നില്‍വച്ച് കൊലപാതകം നടത്തിയത്. മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റില്‍ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ കാലില്‍ ഇഷ്ടിക കെട്ടിയിട്ടിരുന്നു.

 

 

OTHER SECTIONS