By anju.08 11 2018
ദന്തേവാഡ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന് ഉള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടു. ദന്തേവാഡയിലെ ബച്ചേലിയിലാണ് മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്തിയത്.
ഛത്തീസ്ഗഡില്‍ കഴിഞ്ഞയാഴ്ച നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു. ഈ മാസം ഛത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റുകള്‍ തുടരെ തുടരെ ആക്രമണം നടത്തുന്നത്.