ഒഡീഷയില്‍ മാവോയിസ്റ്റ്‌ ഭീകരത; പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

By Anju N P.10 Aug, 2018

imran-azhar

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയില്‍ നാരായണ്‍ പളശി (45) എന്നയാളെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്.

 

ബുധനാഴ്ച വൈകുന്നേരം ഇരുപതോളം പേര്‍ വരുന്ന ആയുധധാരികളാണ് നാരായണിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

 

OTHER SECTIONS