മരട് ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങി

By online desk .28 01 2020

imran-azhar



 

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഹോളി ഫെയ്ത്ത് എച്ച് 2 ഒയില്‍ നിന്നാണ് ആദ്യം അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയത്. ഹോളിഫെയ്ത്തില്‍ നിന്നും ജെയ്ന്‍ കോറല്‍കോവില്‍ നിന്നുമായിരിക്കും ഇന്ന് അവശിഷ്ടങ്ങള്‍ നീക്കുക. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനമാണ് ഇതിനായി കരാര്‍ എടുത്തിരിക്കുന്നത്.

 

പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാലിന്യനീക്കം രാത്രിയില്‍ ആക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്കാണ് ഇവ കൊണ്ടുപോവുക. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍നിന്ന് എം സാന്റ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

 

ഇരുമ്പിന്റെ ഭാഗങ്ങള്‍ വിജയ് സ്റ്റീല്‍സ് ഏറ്റെടുക്കും. ഫ്‌ലാറ്റ് പൊളിച്ച് 70 ദിവസത്തിനകം വിജയ് സ്റ്റീല്‍സും പ്രോംപ്റ്റും ചേര്‍ന്ന് മുഴുവന്‍ അവശിഷ്ടങ്ങളും നീക്കണമെന്നാണ് കരാര്‍.

 

OTHER SECTIONS