മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണം: പൊളിച്ചുമാറ്റാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സുപ്രീംകോടതി

By Sooraj Surendran .22 05 2019

imran-azhar

 

 

ന്യൂ ഡൽഹി: എറണാകുളത്തെ മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിനുള്ള സമയ പരിധി നീട്ടി നൽകില്ലെന്ന് സുപ്രീംകോടതി. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്‍റ്, ആൽഫാ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടത്. കോസ്റ്റൽ റെഗുലേറ്ററി സോണ്‍ (സിആർഇസഡ്) മൂന്നിൽ ഉൾപ്പെട്ട പ്രദേശത്താണ് അനധികൃതമായി ഫ്ലാറ്റുകൾ നിർമ്മിച്ചത്. ജൂൺ രണ്ടാമത്തെ ആഴ്ചക്ക് മുൻപായി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്നും കോടതി നിർദേശിച്ചു. അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്ന് കോടതി നിരീക്ഷിച്ചു. പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവരോട് ക്ഷമിക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതിന് സാവകാശം തേടി ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച കോടതി തീരുമാനം.

OTHER SECTIONS