മരട്; പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

By Sooraj Surendran.19 10 2019

imran-azhar

 

 

മുവാറ്റുപുഴ: മരടിൽ അനധികൃതമായി ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിയുന്ന മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫ് (59), ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ഡയറക്ടർ സാനി ഫ്രാൻസിസ് (55), മരട് പഞ്ചായത്ത് മുൻ ജൂണിയർ സൂപ്രണ്ട് പി.ഇ. ജോസഫ് (65) എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നടപടിയെ തുടർന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലേക്ക് വിട്ടത്. തീരപരിപാലന നിയമം ലംഘിച്ചുകൊണ്ടാണ് നിർമ്മാതാക്കൾ മരടിൽ ഫ്ലാറ്റുകൾ നിർമ്മിച്ചത്. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി നിർദേശപ്രകാരം ചില ഫ്ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി.

 

OTHER SECTIONS